30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 20, 2025
December 27, 2024
November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023

ജീവനക്കാരെ മറന്നുള്ള പ്രവർത്തനം
സിവിൽ സർവീസിനെ ശക്തിപ്പെടുത്തില്ല

Janayugom Webdesk
രാജാക്കാട്
March 20, 2025 10:06 am

ജീവനക്കാരെ മറന്നു കൊണ്ടുള്ള ഒരു പ്രവർത്തനവും സിവിൽ സർവീസിനെ ശക്തിപ്പെടുത്തില്ലെന്ന് ജോയിന്റ് കൗൺസിൽ. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുന്നതിനും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുന്നതിനും ക്ഷാമബദ്ധ കുടിശിക രഹിതമായി വിതരണം ചെയ്യുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രമേശ് ആവശ്യപ്പെട്ടു. രാജാക്കാട് വൈസ് മെൻ ഹാളിൽ ജോയിന്റ് കൗൺസിൽ ശാന്തൻപാറ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്. 

ജീവനക്കാരുടെ മേഖലയിലെ കാതലായ വിഷയങ്ങളായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ, ശമ്പള പരിഷ്കരണം നേടിയെടുക്കൽ, ക്ഷാമബത്ത ലഭ്യമാക്കൽ അടക്കമുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ നിലപാടുകൾ സ്വീകരിക്കാതെ പലരും വർഗ്ഗ വഞ്ചകരാകുന്നതാണ് പലയിടങ്ങളിലും കാണപ്പെടുന്നത്. ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ ജനുവരി 22ന് ഏകദിന സൂചന പണിമുടക്ക് സംഘടിപ്പിച്ചപ്പോൾ യഥാർത്ഥ സമരപക്ഷവും ഭരണപക്ഷവും ആരൊക്കെയാണ് എന്നത് വ്യക്തമായതാണ്. ഭരണത്തിന്റെ നിറം നോക്കാതെ ജീവനക്കാരുടെ താൽപര്യങ്ങൾക്കായി നിലകൊള്ളുകയും പൊതു സമൂഹത്തിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടും സമരമുഖത്ത് പോരാടുന്ന പാരമ്പര്യമാണ് ജോയിന്റ് കൗൺസിലിനുള്ളത്. വർഗ്ഗ സമരത്തെ മറക്കുകയും, ഒറ്റുകൊടുക്കുകയും ചെയ്തവർ കാലഘട്ടത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്കുള്ള യാത്രയിലാണെന്നത് തിരിച്ചറിയുവാൻ ഒറ്റുകാർ തയ്യാറാകണമെന്നും ആർ രമേശ് ആവശ്യപ്പെട്ടു. 

മേഖല പ്രസിഡന്റ് പി വി റെജിമോന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ ബിജുമോൻ സംഘടനാ റിപ്പോർട്ടും, മേഖല സെക്രട്ടറി ഷാജി കെ എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജു ജോർജ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി കെ ജിൻസ്, വനിതാ കമ്മറ്റി ജില്ല പ്രസിഡന്റ് ആൻസ് ജോൺ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സുകുമാരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി എസ് അനീഷ്കുമാർ, എം ജെ ജോസ് തുടങ്ങിയർ സംസാരിച്ചു. ആതിര ജയപ്രകാശ് രക്തസാക്ഷി പ്രമേയവും നീതു രവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആന്റണി ജോസഫ് സ്വാഗതവും ജിബിൻ പൈലി നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി ബിജു ജോർജ്ജ് (പ്രസിഡന്റ്), പുഷ്പ വിജയൻ, ജിന്റാ ജോർജ്ജ് (വൈസ് പ്രസിഡന്റുമാർ), ജിബിൻ പൈലി (സെക്രട്ടറി), കൊച്ചുറാണി, രതീഷ് (ജോയിന്റ് സെക്രട്ടറിമാർ), ബെന്നി മാത്യു ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വനിത കമ്മറ്റി പ്രസിഡന്റായി ചിപ്പി ബിജു, സെക്രട്ടറി — നീതു രവി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.