ജൂനിയർ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സർക്കാർ മെഡിക്കൽ കോളേജിലെ 44 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഡിസംബർ ഒമ്പതിനാണ് റാഗിംഗ് നടന്നതെന്ന് കോളേജ് പ്രിൻസിപ്പൽ അരുൺ ജോഷി പറഞ്ഞു. റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി 50,000 രൂപ പിഴയും 43 പേർക്ക് 25,000 രൂപ വീതം പിഴയും ചുമത്തി . 44 മെഡിക്കൽ വിദ്യാർഥികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
സംഭവത്തിൽ റാഗിംഗ് വിരുദ്ധ സമിതി അന്വേഷണം നടത്തി വിദ്യാർത്ഥികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. സമിതിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. റാഗിംഗ് വിരുദ്ധ സമിതി യോഗത്തിൽ സിറ്റി മജിസ്‌ട്രേറ്റ് റിച്ച സിംഗ്, എസ്പി (സിറ്റി) ഹർബൻസ് സിംഗ്, സാമൂഹിക പ്രവർത്തക കുസും ദിഗാരി എന്നിവരും പാനലിലെ അംഗങ്ങളും പങ്കെടുത്തു.
English Summary: Action against 44 medical students who ragged junior students
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.