22 January 2026, Thursday

Related news

January 12, 2026
January 12, 2026
January 8, 2026
January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025

അനധികൃതമായി മീൻ പിടിച്ചാൽ നടപടി

Janayugom Webdesk
കോട്ടയം
June 4, 2025 9:41 am

വേമ്പനാട് കായലിൽ അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. വേമ്പനാട് കായലിലും മറ്റ് പൊതു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിന് രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്നത് 10,000 രൂപ പിഴയും മൂന്ന് മാസം തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. 

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന എല്ലാ വളളങ്ങൾക്കും വലകൾക്കും രജിസ്ട്രേഷനും ലൈസൻസും എടുക്കേണ്ടതും രജിസ്ട്രേഷൻ നമ്പർ വളളത്തിന്റെ വശങ്ങളിൽ മഞ്ഞ പ്രതലത്തിൽ വെളുത്ത അക്ഷരത്തിൽ ആലേഖനം ചെയ്യണം. ഉൾനാടൻ ജലാശയത്തിൽ മത്സ്യങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന ചിറകളോ, തടയോ, കൃത്രിമ ബണ്ടുകളോ, കെട്ടുകളോ, വേലികളോ, നിർമിക്കാൻ പാടില്ല. 20 മില്ലി മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുളള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും രണ്ടു സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള കറുത്ത കക്കവാരലും നിരോധിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.