10 March 2026, Tuesday

Related news

March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 22, 2026

ആക്ഷൻ ഹീറോ ബിജുവിലെ നടൻ ‘അല്‍കു’; 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍

Janayugom Webdesk
കൊച്ചി
February 18, 2026 6:07 pm

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത ഷഫീഖ് എക്സൈസ് പിടിയില്‍. 52 ലിറ്റര്‍ മദ്യവുമായിയാണ് ഇയാള്‍ പിടിയിലായത്. രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യം എത്തിച്ച് നൽകിയിരുന്ന ഷഫീഖിനെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. കൊച്ചി നഗരത്തിൽ ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ച് നൽകുകയായിരുന്നു ഇയാളുടെ രീതി. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 37.7 ലിറ്റർ (58 കുപ്പി) ബിയറുമാണ് പ്രതിയിൽ നിന്നും പിടികൂടിയത്.

അല്‍കു എന്ന പേരിലാണ് ഷഫീഖ് ആവശ്യക്കാര്‍ക്കിടെ അറിയപ്പെടുന്നത്. ഇയാൾ മദ്യ വില്പനയ്ക്കായി ഉപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി. ഒരിക്കൽ പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഷെഫീഖ് സെൽഫി എടുത്തിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്ന് ഷെഫീഖിന് ഓട്ടോർഷ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. അതിന് ശേഷവും തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.