കണ്ണൂർ: സേവനം നിഷേധിക്കാന്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്ക് പക്ഷപാതം വേണ്ടത് ജനങ്ങളോടാവണം. ആളുകളെ പ്രയാസപ്പെടുത്താനാണോ ഒരു ഓഫീസ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഉദ്യോഗസ്ഥര്‍ ചിന്തിക്കണം. താഴെതലം മുതല്‍ ഉയര്‍ന്ന തലം വരെ ഏത് ഉദ്യോഗസ്ഥനായാലും സേവനം നല്‍കുകയാണ് കടമ. നിഷേധ നിലപാടുകള്‍ അംഗീകരിക്കില്ല. കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായി വൈകിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ചില ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാവാതെ വലിയ മോഹത്തോടെ നടന്നാല്‍ ഉള്ളതും പോകുന്ന സ്ഥിതിയുണ്ടാവും. അക്കാര്യം ഓര്‍മ്മ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലകളും കൂടുതല്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു സേവനത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയാല്‍ കാലതാമസം ഉണ്ടാകരുത്. ഇത് പരിഗണിച്ചാണ് അതിവേഗതയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജനങ്ങള്‍ക്ക് എളുപ്പം കാര്യം നടക്കാന്‍ 805 സേവനങ്ങളാണ് ഓണ്‍ ലൈനാക്കിയത്- മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി തീര്‍പ്പാക്കും. വകുപ്പ് സെക്രട്ടറിമാരുടെ ചുമതലയിലാണ് ഇത് നടപ്പാക്കുക. ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കാര്യം അതാത് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീര്‍പ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary: Action if it hurts people ‘; CM warns government officials
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.