19 December 2024, Thursday
KSFE Galaxy Chits Banner 2

മധുകേസില്‍ കൂറുമാറിയവര്‍ക്കെതിരെ നടപടി വേണം; പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കി

Janayugom Webdesk
പാലക്കാട്
October 31, 2022 3:28 pm

അട്ടപ്പാടി മധുക്കൊലക്കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് പ്രോസിക്യൂഷന്‍. മണ്ണാർക്കാട് എസ്‍സി എസ്‍ടി വിചാരണക്കോടതിയിൽ ഹർജി നൽകി. കൂറുമാറിയ എട്ട് പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവിശ്യം. മുമ്പ് കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മുപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുനർ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
പൊലീസിന് നല്‍കിയ മൊഴിയാണ് ഇരുവരും ജൂലൈ മാസത്തില്‍ തിരുത്തിയത്. നാട്ടുകാരായ പ്രതികളെ ഭയന്നാണ് കൂറുമാറിയതെന്ന് ഇരുവരും വെളിപ്പെടുത്തി.പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. 

Eng­lish Summary:Action should be tak­en against defec­tors in Mad­hu case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.