23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 24, 2024
September 5, 2024
September 5, 2024
September 1, 2024
September 1, 2024
August 29, 2024
August 28, 2024
August 28, 2024
August 27, 2024
August 27, 2024

മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം: പത്രപ്രവർത്തക യൂണിയൻ

Janayugom Webdesk
കൊല്ലം
September 1, 2024 10:47 am

എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹൻ, മനോരമ ന്യൂസ് ക്യാമറമാൻ രഞ്ജിത്ത് മോഹൻ എന്നിവർക്കാണ് മർദനമേറ്റത്. പൊലീസിന്റെ ലാത്തിയടിയേറ്റ് സുധീർ മോഹന്റെ കൈയിൽ ഗുരുതര പരിക്കേറ്റു.

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് വിഘാതമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആക്രമണം നടത്തിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് ജി ബിജു, സെക്രട്ടറി സനല്‍ ഡി പ്രേം എന്നിവര്‍ ആവശ്യപ്പെട്ടു. രഞ്ജിത്ത് മോഹന് ജില്ലാ ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂണിയൻ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.