രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയതെന്നും മിക്‌സഡ് സ്‌കൂളുകള്‍ പഠനാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെമ്പായം ഗ്രാമപഞ്ചായത്തിലെ കന്യാകുളങ്ങര ഗവ. ബോയ്‌സ് സ്‌കൂള്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോയ്‌സ് സ്‌കൂളാണിത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലിംഗ സമത്വം ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളില്‍ പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ ഒരുപോലെ പഠിക്കാം. മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ ബോര്‍ഡില്‍ നിന്നും ബോയ്‌സ് എന്ന വാക്ക് മാറ്റി കന്യാകുളങ്ങര ഗവണ്മെന്റ് ഹൈസ്‌കൂള്‍ എന്നാക്കും. 356 ആണ്‍കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്.
രണ്ടര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ ആവശ്യത്തിന് കെട്ടിടങ്ങളും കുട്ടികള്‍ക്ക് കളിക്കാന്‍ മൈതാനവുമുണ്ട്. എസ്‌പിസി, സ്‌കൗട്ട്, ലിറ്റില്‍കൈറ്റ്‌സ്, ജെആര്‍സി എന്നിവക്ക് പുറമെ പെണ്‍കുട്ടികള്‍ക്കായി ഗൈഡ്സും ആരംഭിക്കും. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, വെമ്പായം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ബീന ജയന്‍, പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary;Actions being taken in schools of the state that can be modeled for the country: G R Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.