22 January 2026, Thursday

Related news

January 19, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 13, 2026

കേരളത്തിലെ തെരഞ്ഞെടുപ്പിന് പ്രവാസികള്‍ക്കിടയിലും പ്രവര്‍ത്തനങ്ങള്‍ സജീവം

Janayugom Webdesk
കുവൈറ്റ്
April 2, 2024 3:18 pm

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസ ലോകത്തും പ്രവര്‍ത്തനങ്ങള്‍ സജീവം. വിവിധ മണ്ഡലങ്ങളുടെ പേരില്‍ കമ്മിറ്റികള്‍ രൂപീകരിച്ചും കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ളള പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പുരോഗമിക്കുന്നത്. കുവൈറ്റിലെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മൊത്തത്തിലും മാവേലിക്കരമണ്ഡലത്തില്‍ നിന്നുള്ളവര്‍ പ്രത്യേകമായും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

മാവേലിക്കരമണ്ഡലം കുവൈറ്റ് കണ്‍വന്‍ഷന്‍ അബ്ബാസിയ കലാ സെന്ററില്‍ നടന്നു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ജിജുലാല്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഷംനാദ് എസ് തോട്ടത്തില്‍ സ്വാഗതവും ഗോപകുമാര്‍ നന്ദിയും പറഞ്ഞു. മാവേലിക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍ ഓണ്‍ലൈനായി പങ്കെടുത്തു. സുബിന്‍ അറക്കല്‍, റിച്ചി കെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍ നന്ദിലത്ത് ചെയര്‍മാനും ജെ സജി കണ്‍വീനറുമായാണ് കുവൈറ്റ് എല്‍ഡിഎഫ് കമ്മിറ്റി.

Eng­lish Summary:Activities are also active among non-res­i­dents for the elec­tion in Kerala
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.