11 December 2025, Thursday

Related news

December 9, 2025
December 6, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025

കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടൻ അര്‍ജുൻ അശോകന് പരിക്ക്

Janayugom Webdesk
കൊച്ചി
July 27, 2024 11:50 am

സിനിമാ ചിത്രീകരണത്തിനിടെ നടൻ അര്‍ജുൻ അശോകന് പരിക്കേറ്റു. കൊച്ചിയിലെ എംജി റോഡില്‍ വച്ച് ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നതെന്നാണ് വിവരം. 

സിനിമയിലെ ചെയ്സിംഗ് സീൻ ചിത്രീകരണത്തിനിടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ബൈക്കിലും മുന്നില്‍ ഉണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ച്‌ തല കീഴായി മറിയുകയായിരുന്നു. നാട്ടുകാരെത്തി വാഹനം ഉയർത്തി. അപകടത്തില്‍ നടൻ അർജുൻ അശോകൻ , സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Eng­lish Sum­ma­ry: Actor Arjun Ashokan injured dur­ing movie shoot­ing in Kochi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.