സമൂഹത്തിന് മാതൃകയാകേണ്ട കലാകാരൻമാർ അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ കാറപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൽ മാധ്യമ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരിയുടെ നിരീക്ഷണം.
അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മറ്റൊരു കാറിലും ബൈക്കിലുമായി ഇടിക്കുകയും ചെയ്തു. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
English Summary: Actor Arjun Ashok’s injury incident: Human Rights Commission says artists causing accidents is a wrong trend
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.