
ലഹരിമരുന്നുമായി പ്രമുഖ ബോളിവുഡ് നടന്‍ അറസ്റ്റില്‍. അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന 3.5 കിലോ കൊക്കെയ്നുമായാണ് നടന്‍ പിടിയിലായത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച നടനാണ് വിശാല്‍ ബ്രഹ്മ. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള ആള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നടന്‍ പറയുന്നത്.
കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് താരം പിടിയിലാകുന്നത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നടന്റെ അറസ്റ്റ്. ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ നടന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ ട്രോളിയുടെ അടിയില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍ അടങ്ങിയ പ്ലാസ്റ്റിക് പൗച്ചുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഡ്രഗ് പരിശോധനയില്‍ ബാഗില്‍ ഉണ്ടായിരുന്നത് കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ നടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.