18 January 2026, Sunday

Related news

January 12, 2026
January 5, 2026
January 2, 2026
December 30, 2025
December 25, 2025
December 23, 2025
December 20, 2025
December 17, 2025
December 15, 2025
December 14, 2025

നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു

Janayugom Webdesk
മുംബൈ
October 15, 2024 6:19 pm

പ്രമുഖ ബോളിവുഡ് നടൻ അതുൽ പര്‍ചുരെ അന്തരിച്ചു. 57 വയസായിരുന്നു. അർബുദ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയ്ക്കിടെ ആരോഗ്യ നില വഷളായി അദ്ദേഹത്തെ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറാത്തി നടനായി അഭിനയ രംഗത്ത് മികവ് തെളിയിച്ച അദ്ദേഹം നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരിപാടികളും അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയയായ കപിൽ ശർമ്മ ഷോയിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായത്. 

ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗൺ, പ്രിയങ്ക ചോപ്ര, ജൂഹി ചൗള അടക്കം പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും കോമഡി വേഷങ്ങൾ ആയിരുന്നു. ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്നും അതു കാരണം നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം റിലീസായ അലിബാബ ആനി ചലിഷിതലേ ചോർ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.