8 March 2026, Sunday

Related news

March 6, 2026
February 18, 2026
February 15, 2026
February 1, 2026
January 29, 2026
January 23, 2026
January 22, 2026
January 5, 2026
January 4, 2026
December 24, 2025

പൊതു സമൂഹത്തോട് മാപ്പ് അപേക്ഷിച്ച് നടന്‍ ബൈജു

Janayugom Webdesk
തിരുവനന്തപുരം
October 16, 2024 12:27 pm

മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതു സമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ വൈജു.അപകടത്തിൽപെട്ടയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. നിയമങ്ങൾ അനുസരിക്കാൻ താനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പുന്നുമില്ല.

മദ്യപിച്ചു വാഹനമോടിച്ചുവെന്നത് തെറ്റായ ആരോപണമാണ് എന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.അമിത വേഗതയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് അപകടം ഉണ്ടായത്‌. 

കവടിയാർ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെയാണ്‌ ബൈജുവിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത്‌. സംഭവത്തിൽ ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ മ്യൂസിയം പൊലീസ് കേസെടുത്തത്‌.കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചിരുന്നോ എന്ന്‌ പരിശോധിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹകരിച്ചില്ലെന്നും പൊലീസ്‌ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.