19 December 2024, Thursday
KSFE Galaxy Chits Banner 2

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം; കരള്‍ പകുത്തുനല്‍കാന്‍ മുന്നോട്ടുവന്നത് നിരവധിപേര്‍.…

Janayugom Webdesk
കൊച്ചി
April 6, 2023 2:18 pm

കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു ബാല കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. നടന്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ എലിസബത്തിനൊപ്പം കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിൽ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു. 

നിരവധിപേരാണ് കരള്‍ പകുത്തുനല്‍കാന്‍ രംഗത്തെത്തിയത്. അതില്‍ ഒരാളില്‍ നിന്നാണ് കരള്‍ സ്വീകരിച്ചത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം അഭിനയിച്ചത്. 

Eng­lish Sum­ma­ry: Actor Bal­a’s surgery suc­cess­ful; Many peo­ple came for­ward to donate their liver

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.