26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ; വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ദിവസം

Janayugom Webdesk
May 18, 2024 4:43 pm

തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് മരിച്ച നിലയിൽ. വെള്ളിയാഴ്ച അൽകാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ടും നടൻ എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്ദു എന്നാണ് ചന്ദ്രകാന്ത് അറിയപ്പെട്ടിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി പവിത്ര ജയറാം വാഹാനപകടത്തിൽ മരിച്ചത്. പവിത്രയുടെ അടുത്ത സുഹൃത്തായിരുന്നു ചന്ദ്രകാന്ത്. പ്രിയസുഹൃത്തിന്റെ വേർപാട് താരത്തെ മാനസികമായി തകർത്തിരുന്നുവെന്നും നടൻ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. പവിത്ര അപകടത്തിൽപ്പെട്ട വാഹനത്തിൽ ചന്ദ്രകാന്തുമുണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
നടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പവിത്രയും ചന്ദ്രകാന്തും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങവേയായിരുന്നു അപ്രതീക്ഷിതമായി നടിയുടെ വിയോഗമുണ്ടായത്.

Eng­lish Summary:Actor Chan­drakant dead; It is the sixth day since the death of late actress Pavitra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.