22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് പരിക്ക്

Janayugom Webdesk
June 13, 2024 4:50 pm

സിനിമ ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗത്തിനിടെ നടൻ ജോജു ജോർജിന് പരിക്ക്. നടന്റെ കാൽപാദത്തിന്റെ എല്ലിനാണ് പൊട്ടലുണ്ടായി. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയം രവി, ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ടെന്നാണ്
ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ പിന്നീട് ദുൽഖറും ജയം രവിയും പിന്മാറിയിരുന്നു. ജോജു ജോർജ്ജ്, തമിഴ് നടൻ ഗൗതം കാർത്തിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുമെന്ന് ജനുവരി മാസത്തിൽ നിർമാതാക്കൾ അറിയിച്ചു. കടൽ (2013) എന്ന ചിത്രത്തിന് ശേഷം കാർത്തിക് മണിരത്‌നവുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

Eng­lish Summary:Actor Joju George was injured while shoot­ing the scene of jump­ing from a helicopter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.