13 December 2025, Saturday

Related news

November 5, 2025
October 25, 2025
October 6, 2025
September 24, 2025
July 25, 2025
July 21, 2025
July 15, 2025
July 13, 2025
May 27, 2025
March 17, 2025

നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
July 25, 2025 2:20 pm

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ. പാർലമെൻ്റിലേക്കുള്ള ഈ യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്നും നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം എൻ എം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും ഭരണകക്ഷിയായ ഡി.എം.കെ.യ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഡി.എം.കെ. കമൽ ഹാസന് രാജ്യസഭാ സീറ്റ് നൽകിയത്.

അതേസമയം, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി വിഷയങ്ങളിൽ പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധമായി. ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് രണ്ടുമണിവരെ പിരിഞ്ഞു. പാർലമെൻ്റ് കവാടത്തിന് മുന്നിലും പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ നാലു ദിവസവും പാർലമെൻ്റ് നടപടികൾ പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. 52 ലക്ഷം വോട്ടർമാർ ബീഹാറിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായി എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് പ്രധാന കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.