ബാലതാരമായി വന്ന് തമിഴ് സിനിമാലോകത്ത് ശ്രദ്ധേയനായ നടന്‍ ലോകേഷ് രാജേന്ദ്ര(34)ന്‍ മരിച്ച നിലയിൽ. ഒക്ടോബർ നാലിന് ചെന്നൈയിൽ വെച്ചാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണം. ഒക്ടോബർ രണ്ടിന് ലോകേഷിനെ കോയമ്പേട് ബസ് സ്റ്റേഷനിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ ലോകേഷ് മരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണം എന്നാണ് പൊലീസ് നിഗമനം. ബാലതാരമായാണ് ലോകേഷ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘ജീ ബൂംബാ’ എന്ന സീരിയലിലൂടെയാണ് നടൻ ശ്രദ്ധേയനാകുന്നത്. പിന്നീട് ‘വിടാത് കറുപ്പ്’ എന്ന സീരിയലിലും നടന്റെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷ്.
‘മർമദേശം’ എന്ന മിസ്റ്ററി ആന്തോളജിയിലെ അഞ്ച് ഭാഗങ്ങളിൽ ഒന്നായ ‘വിടത്തു കറുപ്പ്’ എന്ന ചിത്രത്തിലെ ‘രാസു’ എന്ന ലോകേഷിന്റെ കഥാപാത്രം ഓരോ തമിഴ് ടെലിവിഷൻ സീരിയൽ ആരാധകന്റെയും ഓർമ്മകളിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. 1996ലാണ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
വിജയകാന്ത്, പ്രഭു തുടങ്ങിയ തമിഴിലെ മുൻനിര താരങ്ങൾക്കൊപ്പം 150ലധികം സീരിയലുകളും 15 സിനിമകളും ലോകേഷ് ചെയ്തിട്ടുണ്ട്. ലോകേഷ് വിവാഹിതനാണ്. രണ്ട് കുട്ടികളുമുണ്ട്.
ലോകേഷും ഭാര്യയും തമ്മിൽ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തി. നാല് ദിവസം മുമ്പാണ് ലോകേഷിന് ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനുള്ള വക്കീൽ നോട്ടീസ് വന്നത്. തുടര്‍ന്ന് ലോകേഷ് വിഷാദത്തിലായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
English Summary: Actor Lokesh Rajendran committed su icide
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.