6 December 2025, Saturday

Related news

December 6, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025
November 15, 2025

സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍: ഒടുവില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍

Janayugom Webdesk
ചെന്നൈ
November 24, 2023 12:19 pm

നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നടത്തിയതില്‍ മാപ്പു പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ തൃഷ പ്രതികരിച്ചതോടെ തമിഴ് സിനിമാ ലോകം ഒന്നടങ്കം മന്‍സൂര്‍ അലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെയാണ് നടന്‍ തൃഷയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. 

ഒപ്പം ഖുഷ്ബു, റോജ എന്നീ നടിമാരെ കുറിച്ചും മോശം പരാമര്‍ശം നടത്തി. തൃഷയ്ക്ക് പിന്നാലെ ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു, ഗായിക ചിന്മയി, നടി മാളവിക മോഹന്‍ എന്നിവരും മന്‍സൂര്‍ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു.

തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്ന പ്രതീക്ഷ. മുന്‍ സിനിമകളില്‍ പീഡന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവസരം ലഭിക്കാറില്ല എന്നായിരുന്നു ഇയാള്‍ പരാമര്‍ശിച്ചത്.

Eng­lish Sum­ma­ry: Actor Man­soor Ali Khan final­ly apol­o­gizes in state­ment against actress Trisha

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.