9 December 2025, Tuesday

Related news

November 24, 2025
November 11, 2025
November 3, 2025
October 26, 2025
October 25, 2025
October 24, 2025
October 15, 2025
October 10, 2025
October 9, 2025
October 6, 2025

നടന്‍ ഋതുരാജ് സിങ് അന്തരിച്ചു

Janayugom Webdesk
passed away
February 20, 2024 6:09 pm

സിനിമ‑സീരിയല്‍ നടന്‍ ഋതുരാജ് സിങ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പാൻക്രിയാറ്റിക് സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഡിസ്ചാര്‍ജ് ചെയ്തത്.

ഇന്നലെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ശേഷം മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അടുത്ത സുഹൃത്തായ നടന്‍ അമിത് ബെഹ്ല്‍ അറിയിച്ചു. ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സി, വിവേക് അ​ഗ്നിഹോത്രി, ഹൻസൽ മെഹ്ത, സോനു സൂദ് തുടങ്ങിയവർ ഋതുരാജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകൾ ‘ബനേഗി അപ്നി ബാത്ത്’, ‘തെഹ്കികാത്’, ‘കുത്തുംബ്’, ‘ജ്യോതി’, ‘ബെയ്‌ന്തേഹാ’, ‘അനുപമ’ തുടങ്ങിയവയാണ്. ബദ്രിനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയാന്‍-2 എന്നീ സിനിമകളിലും ‘മെയ്ഡ് ഇന്‍ ഹെവന്‍’ തുടങ്ങി ഏതാനും വെബ് സീരിസുകളിലും ഋതുരാജ് സിങ് അഭിനയിച്ചിട്ടുണ്ട്.

Eng­lish Summary:Actor Rit­u­raj Singh passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.