13 December 2025, Saturday

Related news

November 24, 2025
November 22, 2025
November 11, 2025
November 7, 2025
November 3, 2025
October 26, 2025
October 25, 2025
October 24, 2025
October 23, 2025
October 22, 2025

നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ

Janayugom Webdesk
മുംബൈ
December 15, 2023 7:21 pm

ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ. വെൽക്കം ടു ദ ജംഗിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെൽക്കം ടു ദ ജം​ഗിൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയസിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും സുഖം പ്രാപിച്ചുവരുന്നതായും അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് നടന്‍ ചികിത്സയിൽ കഴിയുന്നത്.

വെൽക്കം സിനിമാ സീരീസിലെ മൂന്നാം ചിത്രമാണ് വെൽക്കം ടു ദ ജം​ഗിൾ. അഹമ്മദ് ഖാനാണ് ചിത്രത്തിന്റെ സംവിധായകൻ. അക്ഷയ് കുമാറും ദിഷാ പഠാണിയുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാർസി, പരേഷ് റവൽ, ജോണി ലീവർ, രജ്പാൽ യാദവ്, തുഷാർ കപുർ, ശ്രേയസ് തൽപഡേ, കൃഷ്ണാ അഭിഷേക്, കികു ശാർദ, ദലേർ മെഹന്ദി, മികാ സിം​ഗ്, രാഹുൽ ദേവ്, മുകേഷ് തിവാരി, ശരീബ് ഹാഷ്മി, ഇനാം ഉൽ ഹഖ്, യശ്പാൽ ശർമ, രവീണ ഠണ്ടൻ, ലാറാ ദത്ത, ജാക്വിലിൻ ഫെർണാണ്ടസ്, ബാലതാരമായ വൃഹി എന്നിവരും വേഷമിടുന്നു. ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2024 ഡിസംബർ 20‑നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry; Actor Shreyas Tal­pade in hos­pi­tal due to heart attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.