23 February 2026, Monday

Related news

February 23, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് ? റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
തിരുവനന്തപുരം
June 29, 2023 6:59 pm

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024‑ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വിശാല കേന്ദ്ര മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ചേരും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രമന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. അതിനിടെയാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. അതിനിടെ അദ്ദേഹം തൃശ്ശൂരില്‍നിന്നുതന്നെ വീണ്ടും മത്സരിച്ചേക്കുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: actor suresh gopi is like­ly to find a berth in cabinet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.