12 January 2026, Monday

Related news

January 7, 2026
January 6, 2026
December 2, 2025
November 23, 2025
November 8, 2025
October 18, 2025
October 9, 2025
October 7, 2025
October 4, 2025
October 3, 2025

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ? സര്‍വേ നടത്തി ആരാധക സംഘടന

Janayugom Webdesk
ചെന്നൈ
April 23, 2023 4:21 pm

നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സർവേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. വിജയ്‌ ഇത്തരത്തില്‍ ഒരു സര്‍വേയ്ക്ക് മൗനാനുവാദം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രത്യേക ഫോം നല്‍കി അവ മുഖേനയാണ് സംഘടനാംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. 2026‑ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഫാന്‍സിന്റെ നീക്കങ്ങള്‍. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍, നിര്‍ണായക സ്വാധീനമുള്ള വ്യക്തികള്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.

സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്ത് വിജയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് സംഘടന ശ്രമിക്കുന്നത്. ഇതിനായി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ യോഗങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇതുവരെ അംബേദ്കര്‍ ജയന്തി ആചരിക്കാത്ത വിജയ് മക്കള്‍ ഇയക്കം ഇത്തവണ ആ ദിവസവും ആചരിച്ചിരുന്നു.ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാർട്ടിയാക്കി മാറ്റാനാണ് നീക്കം എന്നാണ് വിവരം.

Eng­lish Sum­ma­ry: Sur­vey cre­ates buzz on Vijay’s polit­i­cal plunge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.