
നടന്‍ വിനായകന് ആട് 3 ഷൂട്ടിങ്ങിനിടെ പരിക്ക്. തിരുച്ചെന്തൂരിൽ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് പേശികൾക്ക് ക്ഷതമേറ്റത്. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഡോക്ടർമാർ ആറാഴ്ച വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ ആട് 3 സിനിമയിലെ ജീപ്പ് ഉൾപ്പെടുന്ന സംഘട്ടനരംഗങ്ങൾക്കിടെ വിനായകന് പേശികൾക്കും ഞരമ്പുകൾക്കും ക്ഷതമേറ്റത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിനായകൻ ചികിത്സ തേടിയത്. തുടർന്നുള്ള എം.ആർ.ഐ സ്കാനിലാണ് ഷൂട്ടിംഗിനിടെ ഞരമ്പിനും പേശികൾക്കുമുണ്ടായ സാരമായ ക്ഷതം കണ്ടെത്തിയത്.
ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ടൈം ട്രാവൽ ചിത്രമായി വലിയ ക്യാൻവാസിലാണ് ‘ആട് 3’ ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഫാന്റസി എപിക് ചിത്രമായിരിക്കും ആട് 3 എന്ന് മിഥുൻ മാനുവൽ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.