നടിയെ ആക്രമിച്ച കേസിൽ സിനിമാ മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശികളായ സീരിയിൽ രംഗത്തുള്ള രണ്ടു സ്ത്രീകളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമാമേഖലയിലുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങത്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത യുവതികൾ ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിൽ ഒരു യുവതിയുടെയടക്കം 12 പേരുടെ ചാറ്റുകൾ ദിലീപിന്റെ ഫോണിൽ നിന്നു നീക്കം ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
english summary;actress assault Case: Actors will be questioned by more in the film industry
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.