നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ. കേസിൽ എട്ടാം പ്രതിയായ ദിലീപ് തന്റെ ഐ ഫോണിൽ നിന്ന് നീക്കം ചെയ്ത വിവരങ്ങൾ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു. റിക്കവർ ചെയ്ത വിവരങ്ങളുടെ കൂട്ടത്തിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ചാറ്റുകളും രേഖകളും ക്ലിപ്പുകളും ഉൾപ്പെടെ 500 ജിബി ഡേറ്റയാണ് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും ദിലീപിന് തിരിച്ചടിയുണ്ടായിരുന്നു. ഗൂഢാലോചനക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഒന്നരമാസം കൂടി ക്രൈം ബ്രാഞ്ചിന് അനുവദിക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ച് കോടതിയിൽ നിരത്തിയ ഡിജിറ്റൽ തെളിവുകൾ രണ്ടു കേസിലും ദിലീപിന് തിരിച്ചടിയായി.
സായ് ശങ്കറെ ഉപയോഗിച്ചും അല്ലാതെയും ദിലീപ് ഫോണിലേയും മറ്റ് ഉപകരണങ്ങളിലേയും വിവരങ്ങൾ ഡിലീറ്റ് ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങളെല്ലാം വീണ്ടെടുക്കാൻ തനിക്ക് കഴിയുമെന്ന് സായ് പൊലീസിന് ഉറപ്പ് നൽകിയിരുന്നു ഇതനുസരിച്ചു ഇയാളെ കേസിലെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം.
English summary; actress assault Case ; More evidence against Dileep
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.