നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളിൽ നിന്ന് പ്രതി ദിലീപ് ഒഴിഞ്ഞു മാറുകയാണ്. ഇതിനാലാണ് കൂടുതൽ ആളുകളെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്. കേസിൽ നിർണായകമായ നിരവധി തെളിവുകൾ നിരത്തിയാണ് നിലവിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തു. ഇതാദ്യമായാണ് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത വീഡിയോ ദൃശ്യങ്ങൾ പൂർണമായും കണ്ടതിന് ശേഷമാണ് ഇന്നലെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽ ദിലീപ് പറഞ്ഞത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു.
english summary;Actress assault case: More people to be questioned
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.