13 February 2026, Friday

Related news

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

പേജിന്റെ റീച്ച് വർധിപ്പിക്കാൻ നടിയെ ആക്രമിച്ച കേസില്‍ രണ്ടാംപ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ ഷെയര്‍ ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

Janayugom Webdesk
തൃശൂർ
December 22, 2025 9:29 pm

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംപ്രതി മാർട്ടിൻ ആന്റണി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ പങ്കുവച്ച മൂന്ന് പേര്‍ സിറ്റി പൊലീസിന്റെ പിടിയില്‍. തൃശൂരിൽ നിന്നുള്ള രണ്ടുപേരും എറണാകുളം സ്വദേശിയായ ഒരാളുമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മാർട്ടിന്റെ വിഡിയോ ഉപയോഗിച്ച് ഇവർ തങ്ങളുടെ പേജിന്റെ റീച്ച് വർധിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി. 

മാർട്ടിന്റെ വിഡിയോ പങ്കുവച്ച ഇരുനൂറിലേറെ ഫെയ്സ്ബുക്ക് പേജുകളും അക്കൗണ്ടുകളും പൊലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിലേറെ പേജുകൾ ഫെയ്സ്ബുക്കിന്റെ സഹായത്തോടെ പൂട്ടിച്ചു. പൊലീസ് നടപടി തുടങ്ങിയതറിഞ്ഞ് പിന്നാലെ നിരവധി പേര്‍ അക്കൗണ്ടുകളിൽ നിന്നു വിഡിയോ നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവർക്കെതിരെ ശക്തമായ നിയമ നടപടി തുടരാനാണ് പൊലീസ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.