18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 3, 2025
December 21, 2024
December 6, 2024
September 16, 2024
February 21, 2024
November 28, 2023
February 17, 2023
February 3, 2023
November 10, 2022
November 9, 2022

‘ഹര്‍ജിക്കാരനൊപ്പം അച്ഛന്‍ അഭിനയിച്ചിരുന്നു’: ദിലീപിന്റെ ഹർജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി

Janayugom Webdesk
കൊച്ചി
November 28, 2023 9:53 pm

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അപകീർത്തി കേസ് റദ്ദാക്കാനായി ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പിന്മാറി. ദിലീപിനൊപ്പം അച്ഛൻ സിനിമയിൽ അഭിനയിച്ചെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പിന്മാറിയത്. 

തിയേറ്ററുടമയും നിർമ്മാതാവുമായ ലിബർട്ടി ബഷീർ നൽകിയ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, തന്റെ അച്ഛനും ഹർജിക്കാരനും തമ്മിൽ സിനിമാ ബന്ധമുള്ളതിനാൽ, ഈ കേസിൽ നിന്ന് ഒഴിയുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസ് പി ജി അജിത്കുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദിലീപ് നാളെ തലശേരി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന തലശേരി കോടതി ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കല്യാണരാമൻ എന്ന സിനിമയിൽ ദിലീപിന്റെ മുത്തച്ഛനായി അഭിനയിച്ച ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ. 

Eng­lish Sum­ma­ry: Actress attack case; judge back from con­sid­er­ing the case

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.