നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമെന്നും അവരുടെ മൊഴി അത് തെളിയിക്കുന്നതാണെന്നും ഹൈകകോടതി. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കുമേൽ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യത്തിനുള്ള വകുപ്പാണെന്നും കോടതി പറഞ്ഞു. സുനിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. സുനിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റിവച്ചു.
കഴിഞ്ഞ ആറുവർഷമായി താൻ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് നടിക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് കോടതി വാക്കാൽ വിലയിരുത്തിയത്.
English Sammury: Kerala High Court on Monday reserved its decision on the bail application of Pulsar Sunil on Actress Attack Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.