നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി. ഇന്നുമുതല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണം. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ പള്‍സര്‍ സുനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്.
ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസിൽ വീണ്ടും വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്റെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതി ഭാഗത്തിന്റെ ക്രോസ് വിസ്ഥാരമാണ് ഇനി നടക്കുക. നടിയെ ആക്രമിക്കാൻ ദിലീപും സഹോദരൻ അനൂപും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ഈ ശബ്ദ രേഖകൾ ദിലീപിന്റെത് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിന് കുടി വേണ്ടിയാണ് വിസ്താരം. കേസിൽ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യർ.
English Summary: actress attack case pulsar suni to be produced in trial court high court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.