4 March 2026, Wednesday

Related news

February 27, 2026
January 9, 2026
December 23, 2025
December 12, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025
November 29, 2025

നടി ആക്രമിക്കപ്പെട്ട കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്

Janayugom Webdesk
കൊച്ചി
December 9, 2025 4:21 pm

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. തെറ്റായ പ്രോസിക്യൂഷന്‍ നടപടിയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം.

അന്തിമമായ വിധിപകര്‍പ്പ് പുറത്ത് വരുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കുള്ള ശിക്ഷാവിധി പുറത്ത് വരുന്നത് ഡിസംബര്‍ 12നാണ്. എന്തൊക്കെ കാര്യങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നതിന് അനുസരിച്ചാകും ദിലീപിന്റെ തുടര്‍നീക്കങ്ങള്‍.

പ്രോസിക്യൂഷനെതിരേ ഗുരുതരമായ കണ്ടെത്തലുകള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് ദിലീപ് പ്രതീക്ഷിക്കുന്നത്. തന്നെ കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ദിലീപ് ഗൂഢാലോചനയുടെ ഇര താനാണെന്നും പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തുടര്‍ അന്വേഷണത്തിലാണ് ദിലീപ് പ്രതിസ്ഥാനത്തേക്ക് വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.