
പ്രശസ്ത നടി ജസീല പർവീൺ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക‑മാനസീക പീഡനങ്ങളെ കുറിച്ചാണ് ജസീല ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോൺ തോമസ് എന്നയാൾ തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ചെയ്യേണ്ടി വന്നെന്നും ജസീല പറയുന്നു.
ഡോൺ തോമസുമായി തർക്കമുണ്ടായപ്പോൾ അയാൾ തൻറെ വയറ്റിൽ ചവിട്ടിയെന്നും ജസീല വെളിപ്പെടുത്തി. ഒടുവിൽ സഹികെട്ടപ്പോൾ നിയമപരമായി നീങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറഞ്ഞു. ഇപ്പോൾ കേസ് നടക്കുകയാണെന്നും ജസീല വ്യക്തമാക്കി.
കാമുകനായ ഡോൺ തോമസിൻറെ ചിത്രങ്ങളും തനിക്കേറ്റ ക്രൂര മർദനത്തിൻറെ ചിത്രങ്ങളും ജസീല സ്റ്റോറിക്കൊപ്പം പങ്ക് വച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.