23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

നടി കസ്തൂരിക്ക് ജാമ്യം

Janayugom Webdesk
ചെന്നൈ
November 20, 2024 9:47 pm

തെലുങ്ക് ജനതയ്‌ക്കെതിരായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം ലഭിച്ചു. എല്ലാ ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഭിന്നശേഷക്കാരിയായ ഇവരുടെ മകളെ നോക്കാന്‍ മറ്റാരുമില്ലെന്നതും ജാമ്യം ലഭിക്കാന്‍ കാരണമായി.

ബിജെപി അനുകൂലിയായ കസ്തൂരി തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തമിഴരാണന്ന വിവാദ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നടിക്കെതിരെ കേസെടുത്തിരുന്നു. ഒളിവില്‍ പോയ ഇവരെ ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.