20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 13, 2024
December 13, 2024
December 12, 2024
December 9, 2024
December 6, 2024
November 29, 2024
November 25, 2024
November 24, 2024
November 22, 2024

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വിവാഹം ഗോവയില്‍

Janayugom Webdesk
തിരുവനന്തപുരം
November 19, 2024 6:19 pm

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളും ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. 

വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് വാർത്തകൾ. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.