25 February 2026, Wednesday

Related news

February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 13, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം ;നടി ഖുശ്ബു അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
January 3, 2025 6:19 pm

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റിൽ. അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഖുശ്ബുവിന്റെ നേതൃത്വത്തിലായിരുന്നു മഹി‌ള മോർച്ച പ്രതിഷേധം .പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ നീക്കം. ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു വിദ്യാർത്ഥിനി പീഡനത്തിനിരയായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.