7 January 2026, Wednesday

Related news

January 5, 2026
January 5, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026
January 2, 2026

ആലപ്പുഴയിൽ സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ

Janayugom Webdesk
ആലപ്പുഴ
September 17, 2024 3:45 pm

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും. ആലപ്പുഴ പട്ടണക്കാട് ആയിരുന്നു സംഭവം. വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് നവ്യ പിതാവ് രാജു നായർ, മാതാവ് വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ എന്നിവർക്കൊപ്പം മുതുകുളത്തുനിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു. പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുവെച്ച് ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറിന്റെ പിൻവശം തട്ടി സൈക്കിൾ യാത്രികൻ നിലത്തുവീഴുകയായിരുന്നു. ഇതറിയാതെ ട്രെയിലർ നിർത്താതെ പോകുകയും ചെയ്തു. ഇതോടെ നവ്യയും കുടുംബാംഗങ്ങളും കാറിൽ പിന്തുടരുകയും ട്രെയിലറിനെ ഓവർടേക്ക് ചെയ്ത് മുമ്പിൽ നിർത്തുകയും ചെയ്തു. ഇതിനിടെ നവ്യ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നതിനാൽ ട്രെയിലർ തടഞ്ഞയുടൻ പൊലീസെത്തുകയും ആളുകൾ കൂടുകയും ചെയ്തു. സൈക്കിൾ യാത്രികനായ പട്ടണക്കാട് ഹരിനിവാസിൽ രമേശനെ പൊലീസ് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.