12 January 2025, Sunday
KSFE Galaxy Chits Banner 2

തനിക്കെതിരെയും ആക്രമണം നടന്നിട്ടുണ്ട്;നടി പായല്‍ മുഖര്‍ജി

Janayugom Webdesk
കൊൽക്കത്ത
August 24, 2024 9:28 am

കൊല്‍ക്കത്തയില്‍ വച്ച് ഒരു ആക്‌സിഡന്റ് ഉണ്ടായ സമയം ഒരു ബൈക്ക് യാത്രികന്‍ തന്നെ ആക്രമിച്ചിട്ടുണ്ടെന്ന് നടി പായല്‍ മുഖര്‍ജി ആരോപിച്ചു.തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടി തന്റെ ദുരനുഭവം പങ്കുവച്ചത്.വീഡിയോയില്‍ കേടായ കാറില്‍ ഇരിക്കുന്ന തന്റെ മുന്നിലേക്ക് ഒരാള്‍ ബൈക്ക് കൊണ്ട് വന്ന് നിര്‍ത്തുകയും വാഹനത്തില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് പായല്‍ ആരോപിക്കുന്നത്.അതേസമയം ഇതൊരു റോഡ് ആക്‌സിഡന്റ് ആയിരുന്നുവെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്റെ സുരക്ഷയോര്‍ത്ത് ഭയന്ന് പുറത്ത് ഇറങ്ങാന്‍ വിസമ്മതിച്ചതിനാല്‍ അയാള്‍ വാഹനത്തിന്റെ വലത് വശത്തെ ഗ്ലാസ്സില്‍ ഇടിക്കുകയും ഗ്ലാസ്സ് പൊട്ടി എന്റെ കൈയ്യില്‍ പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പായല്‍ വീഡിയോയിലൂടെ പറഞ്ഞു.

ഇത്രയധികം പ്രതിഷേധങ്ങളുണ്ടായിട്ടും കൊല്‍ക്കത്തയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.