22 January 2026, Thursday

Related news

September 24, 2024
September 5, 2024
September 5, 2024
September 1, 2024
September 1, 2024
August 29, 2024
August 28, 2024
August 28, 2024
August 27, 2024
August 27, 2024

നടിയുടെ ലൈംഗിക പീഡന പരാതി; നടൻ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Janayugom Webdesk
കൊച്ചി
September 24, 2024 11:31 am

നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും കൊല്ലം എം എൽ എയുമായ എം മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. രാവിലെ 10.15-ഓടെയാണ് എം എൽ എ കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അഭിഭാഷകനൊപ്പമാണ് മുകേഷ് എത്തിയത്. നേരത്തെ, ഇതേ കേസിൽ മുകേഷിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

പരാതിക്കാരിയായ നടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക പീഡനം എന്ന വാദം കോടതി പൂർണമായും തള്ളുകയും ചെയ്തിരുന്നു. ആലുവ സ്വദേശിയായ നടിയാണ് മുകേഷ് അടക്കം ഏഴുപേർക്കെതിരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉന്നയിച്ചത്. ഇവരുടെ പരാതിയിൽ മുകേഷ് എം എൽ എയ്ക്കെതിരെ ഐ പി സി 354, 509, 452 വകുപ്പുകൾ ചുമത്തിയാണ് മരട് പോലീസ് കേസെടുത്തിരുന്നത്. 2009‑ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.