21 January 2026, Wednesday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ചു; കേസ് വേണ്ട, വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന

Janayugom Webdesk
ചെന്നൈ
July 29, 2023 11:41 am

വീട്ടിൽ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുക്കെണ്ടെന്ന് പൊലീസിനെ അറിയിച്ച് ചലച്ചിത്രതാരം ശോഭന. മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകാൻ ശോഭന തയാറായത്.

തമിഴ്നാട്ടിലെ തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനം മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ ശമ്പളത്തിൽ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.

Eng­lish Sum­ma­ry: Actress Shob­hana for­gave the maid who stole Rs 41,000 from her house
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.