യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടിനെതിരെ അദാനി ഗ്രൂപ്പ്.തനിക്കെതിരെയുള്ള ആരോപണംഅടിസ്ഥാന രഹിതമാണെന്ന് അദാനി പ്രതികരിച്ചു.നേരത്തെ തന്നെ ഈ ആരോപണം സുപ്രീം കോടതി തള്ളിയതാണെന്നും അദാനി പറഞ്ഞു.വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.
തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂർണമായും സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.സെബി മേധാവി മാധുബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവൽ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല.തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കമ്പനി നടത്തുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
English Summary;Adani Group slams Hindenburg report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.