രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അഡാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് പതിച്ചു. അഡാനി ഗ്രൂപ്പ് ഓഹരികളെ സംശയ നിഴലിലാക്കി അമേരിക്കൻ സാമ്പത്തിക ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ രംഗത്ത് വന്നതാണ് വിപണയിൽ തിരിച്ചടിച്ചത്. ഓഹരി ഈടായി നൽകി എടുത്ത വായ്പകൾ നേരത്തെ തിരിച്ചടച്ചത് ബാങ്കുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്തുവന്നു.
രണ്ട് ദിവസം അഡാനിയുടെ ഓഹരികൾ ഉയര്‍ന്നുവന്നത് താത്കാലിക ആശ്വാസം മാത്രമായിരുന്നു. അഡാനിയുടെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് അമേരിക്കൻ ധനകാര്യ ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ നൽകിയതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. അഡാനിയിലെ നിക്ഷേകരെക്കുറിച്ചും എംഎസ്‌സിഐ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
വിദേശ കമ്പനികളുപയോഗിച്ച് ഓഹരി വിലയിൽ അഡാനി തിരിമറി നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ നിരീക്ഷണമെന്ന് ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ നേതൻ ആൻഡേഴ്സൻ ട്വീറ്റ് ചെയ്തു. ഓഹരികൾ ഈടായി നൽകി എടുത്ത വായ്പകളിലെ ഒരു ഭാഗം 9,100 കോടി രൂപ ചെലവിട്ട് അഡാനി ഗ്രൂപ്പ് അടച്ച് തീർത്തിരുന്നു. ഇത് നിക്ഷേപകരിൽ വിശ്വാസം തിരികെ പിടിക്കാൻ ഗുണം ചെയ്തു. ഇതിന്റെ പ്രതിഫലനമാണ് രണ്ട് ദിവസം വിപണിയിൽ കണ്ടത്. എന്നാല്‍ കൂടുതൽ ഓഹരി വച്ച് വായ്പ പുനഃക്രമീകരണം നടത്തുകയോ പകുതിയെങ്കിലും പണം അടയ്ക്കുകയോ വേണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടതായുള്ള വിവരമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
English Summary;Adani hit the market again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.