അംബുജ സിമന്റിന്റെ 45 കോടി ഡോളര്‍ ഓഹരികള്‍ വില്‍ക്കാന്‍ അഡാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അംബുജാ സിമന്റിന്റെ നാലോ അഞ്ചോ ശതമാനം ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ആഗോള വായ്പാ ദാതാക്കള്‍ക്ക് അഡാനി ഔദ്യോഗിക അപേക്ഷ നല്‍കിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഡാനിയുമായി അടുപ്പമുള്ള വ്യക്തി വാര്‍ത്ത സ്ഥിരീകരിച്ചതായും എന്നാല്‍ ഓഹരി വില്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അംബുജ സിമന്റില്‍ 60 ശതമാനം ഓഹരിയാണ് അഡാനിക്കുള്ളത്. കഴിഞ്ഞ വർഷം 1050 കോടി ഡോളറിനാണ് അംബുജ സിമന്റ് അഡാനി സ്വന്തമാക്കിയത്. അതേസമയം റിപ്പോര്‍ട്ടില്‍ ഇതുവരെ അഡാനി ഗ്രൂപ്പ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം 378 രൂപയ്ക്കാണ് അംബുജ സിമന്റ് ഓഹരികളുടെ വ്യാപാരം നടന്നത്. തൊട്ടു മുമ്പുള്ള ദിവസത്തെ ഓഹരി വിലയേക്കാള്‍ 1.6 ശതമാനം കുറവാണിത്.
നിലവിലെ വില കണക്കിലെടുത്താല്‍ അഞ്ച് ശതമാനം ഓഹരി വിറ്റാല്‍ 46.5 ഡോളറാണ് അഡാനി ഗ്രൂപ്പിന് സമാഹരിക്കാനാവുക. കമ്പനിയുടെ അറ്റകടം കുറയ്ക്കാനും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി വില്പന എന്നാണ് വിലയിരുത്തല്‍.
English Summary; Adani is also selling its stake in Ambuja Cement
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.