16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 13, 2024
September 12, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 9, 2024

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എഡിജിപി അജിത്ത്കുമാർ ശ്രമിച്ചു: സിപിഐ

Janayugom Webdesk
വയനാട്
September 3, 2024 6:39 pm

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എഡിജിപി അജിത്ത്കുമാർ ശ്രമിച്ചുവെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത്ത്കുമാർ ആയിരിക്കുന്നു. ദുരന്തമേഖലയില്‍ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണവിതരണം നിർത്തിവെച്ചത് എഡിജിപിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായപ്പോൾ റവന്യു മന്ത്രി കെ രാജൻ സ്ഥലത്തെത്തിയിരുന്നു. 

പ്രതിപക്ഷത്തിന് പോലും ആക്ഷേപമില്ലാത്ത വിധത്തിൽ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് മന്ത്രിമാർ നേതൃത്വം നൽകി. ഒരു ദിവസം കെ രാജൻ അവിടെ നിന്നും മാറിയതോടെയാണ് വിവാദമുണ്ടായത്. സന്നദ്ധപ്രവർത്തകർ വിതരണം ചെയ്യുന്ന ഭക്ഷണം എഡിജിപി ഇടപെട്ട് നൽകേണ്ടതില്ലെന്ന് പറഞ്ഞു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കാര്യം മന്ത്രിയെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.