22 December 2025, Monday

Related news

December 22, 2025
December 21, 2025
December 19, 2025
December 19, 2025
December 16, 2025
November 30, 2025
November 21, 2025
November 16, 2025
November 16, 2025
November 16, 2025

എഡിജിപി അജിത്ത് കുമാറിന്റെ റിപ്പോർട്ട് തള്ളി ; തൃശൂർപൂരം കലക്കലിൽ വീണ്ടും അന്വേഷണം

ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്ത് അഭ്യന്തര സെക്രട്ടറി 
Janayugom Webdesk
തിരുവനന്തപുരം
September 26, 2024 11:11 am

തൃശൂർപൂരം കലക്കലിൽ വീണ്ടും അന്വേഷണം ശുപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറി. എഡിജിപിയുടെ അജിത്ത് കുമാറിന്റെ റിപ്പോർട്ട് തള്ളിയാണ് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്തത്. തൃശൂർപൂരം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന എഡിജിപി , എം ആർ അജിത്ത് കുമാർ എന്തുകൊണ്ട് ഇടപെട്ടില്ലായെന്ന ചോദ്യവും ആഭ്യന്തര സെക്രട്ടറി ഉന്നയിച്ചതായാണ് സൂചന . എഡിജിപിക്ക് എതിരെയും ഡിജിപി തലത്തിൽ അന്വേഷണം ഉണ്ടായേക്കും. കൂടാതെ എഡിജിപിയുടെ റിപ്പോർട്ടിൽ ഡിജിപി ഉന്നയിച്ച കാര്യങ്ങളും അന്വേഷിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.