19 December 2025, Friday

Related news

December 19, 2025
December 19, 2025
December 16, 2025
November 30, 2025
November 21, 2025
November 16, 2025
November 16, 2025
November 16, 2025
November 14, 2025
November 10, 2025

എഡിജിപി അജിത്ത്കുമാറിന്റെ സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് മനോജ് എബ്രഹാം

40 ഉദ്യോ​ഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം
Janayugom Webdesk
തിരുവനന്തപുരം
November 3, 2024 8:01 am

ഡിജിപി അറിയാതെ എഡിജിപി എം ആർ അജിത്കുമാർ പൊലീസിൽ തുടങ്ങിയ സമാന്തര ഇന്റലിജൻസ് സംവിധാനം പിരിച്ചുവിട്ടു. എഡിജിപി മനോജ് എബ്രഹാം ആണ് ഇതിന് നിർദേശം നൽകിയത്. 40 ഉദ്യോ​ഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം നൽകി. നാലുമാസം മുമ്പാണ് അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാർ സമാന്തര ഇന്റലിജൻസ് രൂപവത്കരിച്ചത്. സംസ്ഥാനത്ത് സ്​പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്​പെഷ്യൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് വിവരങ്ങൾ തനിക്ക് മാത്രം റിപ്പോർട്ട് ചെയ്യാൻ 20 ഇടങ്ങളിലായി അജിത് കുമാർ 40 നോഡൽ ഓഫിസർമാരടങ്ങിയ സമാന്തര ഇന്റലിജൻസ് രൂപവത്കരിച്ചത്.

40 പേരിൽ 10 പേർ എസ്ഐമാരും അഞ്ചു പേർ എഎസ്ഐമാരും ബാക്കിയുള്ളവർ സിനിയർ സിവിൽ പൊലീസ് ഓഫിസർമാരുമാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്നും ആരോപണമുയർന്നിരുന്നു. സമാന്തര ഇന്റലിജൻസ് സംവിധാനത്തിനെതിരെ ഡിജിപി ശൈഖ് എസ് ദർവേശ് സാഹിബും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.