18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025

എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂ: ബിനോയ് വിശ്വം

Janayugom Webdesk
കോട്ടയം
September 28, 2024 11:16 am

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ, ക്രമസമാധാന ചുമതലയുള്ള എഡിജിപി ആകാൻ പാടില്ല.

ഒരുവട്ടം അല്ല രണ്ടുവട്ടം അറിയപ്പെടുന്ന ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, ഇത് എന്തിനെന്ന് ആർക്കും അറിയില്ല.ഇത് അംഗീകരിക്കാൻ ആവില്ല. അത് കൊണ്ട് തന്നെ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ നിലപാടിൽ മാറ്റമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് നിലപാടുകൾ എതിർക്കുന്നവരുടെ കൈയും,കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല.

ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണ്. ഈ ആശയത്തിന്റെ ബലത്തിൽ സിപിഐയ്ക്ക് ഉറപ്പുണ്ടെന്നും, പിവി അൻവർ എംഎൽഎയുടെ പിന്നിലുള്ളവർ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. എൽഡിഎഫിന്റെ വഴി പി വി അൻവറിന് അറിയില്ല. എൽഡിഎഫിന്റെ രക്ഷകൻ ആയല്ല അൻവറിനെ കാണുന്നത്. അൻവറിന്റെ പിന്നിൽ ഉള്ളത് ഇടത് രക്ഷകർ അല്ല. അതാരെന്ന് പുറത്ത് വരും. സിപിഐ ഇടത് പക്ഷത്തിന്റെ നെടുംതൂൺ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.