10 December 2025, Wednesday

Related news

December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സറായി ആഡിഡാസ് എത്തുന്നു

Janayugom Webdesk
മുംബൈ
February 21, 2023 10:49 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സറായി ആഡിഡാസ് എത്തുന്നു. നിലവിലെ സ്പോണ്‍സര്‍മാരായ ‘കില്ലറു‘മായുള്ള കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കും. ആഡിഡാസും ബിസിസിഐയുമായി ഉടൻ കരാർ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2020 മുതൽ മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ) എന്ന ഫാന്റസി ഗെയിമിങ് ആപ്പ് കുറച്ചുകാലം ഇന്ത്യൻ ജേഴ്സി സ്പോൺസർ ചെയ്തു. 2023 ഡിസംബർ വരെ എംപിഎൽ കരാറൊപ്പിട്ടിരുന്നെങ്കിലും അത് പൂർത്തിയാക്കിയില്ല. എംപിഎൽ പിന്മാറിയതോടെയാണ് കില്ലർ ജീൻസ് എത്തിയത്. ഇവര്‍ വന്നത് മുതല്‍ ജേഴ്സി ഡിസൈന്‍ നിലവാരം പോര എന്ന വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. 

ആഡിഡാസ് വരുന്നതോടെ ഇന്ത്യന്‍ ടീമിന് മികച്ച ജേഴ്സികള്‍ ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആഡിഡാസിന്റെ തന്നെ ഏറ്റവും വലിയ കരാറുകളില്‍ ഒന്നാകും ഇത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് പോലുള്ള ഫുട്ബോള്‍ ലോകത്തെ വലിയ ക്ലബ്ബുകള്‍ക്ക് ജേഴ്സി ഒരുക്കുന്നത് ആഡിഡാസാണ്. നൈക്ക് പോലെ ആഗോള ബ്രാന്‍ഡുകളിലൊന്നുമായി കരാറിലെത്താനുള്ള ബിസിസിഐ ശ്രമമാണ് ഇപ്പോള്‍ വിജയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയാണെങ്കില്‍ ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ തുടങ്ങുന്ന ഫൈനലില്‍ പുതിയ ജേഴ്സി ധരിച്ചാവും ഇന്ത്യ ഇറങ്ങുക. നേരത്ത മുംബൈ ഇന്ത്യന്‍സിന്റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെയെും കിറ്റ് സ്പോണ്‍സര്‍മാരായിരുന്നു ആഡിഡാസ്.

Eng­lish Summary;Adidas comes as the jer­sey spon­sor of the Indi­an crick­et team

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.