11 February 2026, Wednesday

Related news

February 10, 2026
February 8, 2026
February 7, 2026
February 6, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026

അഡിയോസ് പാരിസ്;പാരാലിമ്പിക്സിന് സമാപനം;സര്‍വകാല റെക്കോഡോടെ ഇന്ത്യ

Janayugom Webdesk
പാരിസ്
September 8, 2024 10:48 pm

ദിവസങ്ങള്‍ നീണ്ട പാരാലിമ്പിക്സിന് തിരശീല വീണു. ചരിത്രത്തില്‍ മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോഡും മറികടന്ന ഇന്ത്യ 29 മെഡലുകളുമായി 18-ാം സ്ഥാനവുമായിട്ടാണ് പാരിസ് വിടുന്നത്. ഏഴ് സ്വര്‍ണം, ഒമ്പത് വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍കൊയ്ത്ത്.

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ നേ­ടിയ 19 മെഡലുകളായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോഡ് മെഡല്‍വേട്ട. ഇത്തവണ ഈ റെക്കോഡ് മറികടന്നാണ് ഇന്ത്യയുടെ മടക്കം. അതേസമയം 94 സ്വര്‍ണം, 75 വെള്ളി, 49 വെങ്കലവും ഉള്‍പ്പെടെ 218 മെഡലുകളുമായി ചൈനയാണ് ഒന്നാമത് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടണ്‍ 48 സ്വര്‍ണം, 43 വെള്ളി, 31 വെങ്കലം എന്നിങ്ങനെ ആകെ 122 മെഡലുകളാണ് നേടിയത്. 103 മെഡലുകളുമായി യുഎസ് ആണ് മൂന്നാമത്. 36 സ്വര്‍ണം, 41 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് യുഎസിന്റെ മെഡല്‍വേട്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.